ഹോട്ടലിൽ നിന്ന് വാങ്ങിയ സൂപ്പിൽ ചത്ത എലിയെ കിട്ടിയെന്ന പരാതിയുമായി യുവതി. അമേരിക്കയിലെ മാൻഹട്ടനിലുള്ള കൊറിയടൗണ്ട റെസ്റ്റോറന്റിലാണ് സംഭവം. സൂപ്പിൽ നിന്നും എലിയെ ലഭിച്ച യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. തുടർ നടപടികൾ നടന്നു വരികയാണ്.
മാർച്ച് 14-നാണ് യൂനീസ് ലീ എന്ന യുവതിക്ക് സൂപ്പിൽ നിന്നും എലിയെ കിട്ടുന്നത്. പാഴ്സൽ തുറന്നപ്പോൾ സൂപ്പിനുള്ളിൽ ചത്ത് കിടക്കുന്ന എലിയെ ആണ് കണ്ടതെന്ന് യുവതി ആരോപിച്ചു. എന്നാൽ പണം തട്ടുന്നതിനായി യുവതി വ്യാജമായി കെട്ടിച്ചമച്ച പരാതിയാണിതെന്നാണ് ഹോട്ടൽ അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തെ തുടർന്ന് യൂബർ ഈറ്റ്സ് തുക റീഫണ്ട് ചെയ്യുകയും 100 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് നഷ്ടപരിഹാരമായി നൽകുകയും ചെയ്തിരുന്നു. എന്നാൽ 5,000 ഡോളറാണ് യുവതി ആവശ്യപ്പെട്ടതെന്നും ഇത്് നൽകാത്തതിനെത്തുടർന്ന് സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുകയാണെന്നും ഹോട്ടൽ അധികൃതർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Comments