പത്തനംതിട്ട: കോൺഗ്രസ് ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞ സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ഷെഫീക്കിനെയാണ് നേതൃത്വം സസ്പെൻഡ് ചെയ്തിരിക്കുന്നത്. ചീമുട്ടയെറിഞ്ഞത് അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
പത്തനംതിട്ട ജില്ലയിൽ പാർട്ടിക്കകത്തുള്ള വിഭാഗീയതയാണ് കഴിഞ്ഞ ദിവസത്തെ ചീമുട്ടയേറിലൂടെ പുറത്തുവന്നിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി എംഎം നസീറിന്റെയും എഐസിസി സെക്രട്ടറി വിശ്വനാഥന്റെയും സാന്നിദ്ധ്യത്തിലായിരുന്നു സംഭവം. തുടർന്നുണ്ടായ കല്ലേറിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments