തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ. പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാകും പ്രതിമ സ്ഥാപിക്കുക. 35 അടി ഉയരമുള്ള പ്രതിമ 20 അടി ഉയരത്തിലുള്ള പീഠത്തിൽ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടി ആകും. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതുകൈയിൽ ഗദ കാലിനോട് ചേർത്തുപിടിച്ചും നിൽക്കുന്ന വിധത്തിലാണ് പ്രതിമ.
നാല് മാസം മുൻപാണ് നിർമ്മാണം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽ നടന്ന ചടങ്ങിലാണ് കല്ലിൽ കൊത്തിയ പ്രതിമ വേർപ്പെടുത്തിയെടുത്തത്. ഏപ്രിൽ ആദ്യവാരമാകും ഇത് പൂങ്കുന്നത്ത് എത്തിക്കുക. പ്രശസ്ത ശിൽപി വി. സുബ്രഹ്‌മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ കൊത്തിയെടുത്തത്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.
രണ്ട് ട്രെയ്‌ലറുകൾ കൂട്ടിച്ചേർത്ത ട്രക്കിൽ ബെംഗളൂരു വഴിയാണ് പ്രതിമ തൃശൂരിലേക്ക് എത്തിക്കുക. കേരളത്തിലെത്തുന്ന പ്രത്യേകസംഘം ക്രെയിൻ ഉപയോഗിച്ചാകും പ്രതിമ ഉയർത്തി സ്ഥാപിക്കുക. രാജ്യത്തെ ഏറ്റവും വലിയ സ്വർണരഥങ്ങളിലൊന്ന് ഈ ക്ഷേത്രത്തിലാണ്.
















Comments