തൃശൂർ: ഗോവയിൽനിന്ന് തൃശ്ശൂരിലേക്ക് ട്രയിനിലൂടെ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച 22 -കാരി പിടിയിൽ. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനി ശ്രാവണിയാണ് പിടിയിലായത്. 279 കുപ്പി മദ്യമാണ് പെൺകുട്ടിയുടെ പക്കൽനിന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റെയിൽ വേ പോലീസ് (ആർപിഎഫ്) നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
750 മില്ലി ലിറ്ററിന്റെ 77 കുപ്പികളും 90 മില്ലി ലിറ്ററിന്റെ 202 കുപ്പികളുമാണ് പെൺകുട്ടി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഏകദേശം 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് ആർപിഎഫിന്റെ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് കണ്ടെത്തിയത്. പെൺകുട്ടിയേയും പിടിച്ചെടുത്ത മദ്യവും റെയിൽവേ പോലീസ് എക്‌സൈസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും, വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജ്ജപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
Comments