ലോകത്താകമാനം അലയടിക്കുകയാണ് ‘നാട്ടു നാട്ടു’. ഓസ്‌കർ വേദിവിട്ടിട്ടും നാട്ടു നാട്ടുവിന്റെ താളം നിലച്ചിട്ടില്ല. നിരവധി താരങ്ങളാണ് ഗാനത്തിന് ചുവടുവെയ്‌ക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം സിനിമാ സെറ്റിലെത്തിയ രാം ചരണിനെ അണിയറപ്രവർത്തകർ സ്വീകരിച്ചത് നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുകളോടെയായിരുന്നു. പ്രഭുദേവയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
രാം ചരണിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് വമ്പൻ സ്വീകരണമൊരുക്കിയത്. പ്രഭുദേവയ്‌ക്കൊപ്പം നൂറിലധികം പേരാണ് നാട്ടു നാട്ടുവിന് ചുവടുവെച്ചത്. നൃത്തവീഡിയോ രാം ചരൺ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
വീഡിയോ
ഷൂട്ടിംഗിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്നും ഇത്ര മനോഹരമായ സ്വാഗതം നൽകിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും കുറിച്ചു. പ്രഭുദേവയ്‌ക്കും നന്ദി അറിയിച്ചു. എസ് ശങ്കറാണ് പുതിയ ചിത്രത്തിന്റെ സംവിധായകൻ. രാം ചരണിന്റെ 75-ാം ചിത്രമാണിത്.
Comments