ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതി ഡോക്യുമെന്ററിയാക്കുന്നു. കോവിഡ് മാഹാമാരിയുടെ കാലത്ത് ഇന്ത്യ നടത്തിയ നീക്കങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ മുഴുവൻ സ്വാസ്ഥ്യത്തിനായി ഇന്ത്യ പരിശ്രമിച്ചിരുന്നു. വാക്്‌സിൻ നിർമ്മണത്തിൽ രാജ്യം മുന്നേറ്റം നടത്തുകയും ലോകരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നേട്ടം ജനങ്ങളിലേക്കെത്തിക്കാനാണ് വാക്സിനേഷൻ പദ്ധതിയുടെ നാൾവഴികൾ ചേർത്ത് ഡോക്യുമെന്ററി തയ്യാറാക്കിയത്. ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’ എന്ന ഡോക്യുമെന്ററി ഹിസ്റ്ററി ടിവി 18-നിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ട് എട്ടിനാണ് സംപ്രേഷണം.
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷനായിരുന്നു ഇന്ത്യയിൽ നടന്നത്. ബോളിവുഡ് നടൻ മനോജ് ബാജ്പേയ് ഡോക്യുമെന്ററിയിൽ അവതാരകനായി എത്തും. കോവിഡ് കാലത്ത് രാജ്യം വാക്സിൻ വികസിപ്പിക്കുന്നതും രാജ്യത്ത് വിതരണം ചെയ്യുന്നതും വിദേശരാജ്യങ്ങൾക്ക് സഹായമായി കയറ്റി അയക്കുന്നതുമാണ് ഡോക്യുമെന്ററിയുടെ കഥ. 60 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം
പ്രധാനമന്ത്രി നരേന്ദ്രമോദി, സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ. അഡാർ പൂനവാല, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ശാസ്ത്രജ്ഞൻ ഡോ. സുമിത് അഗർവാൾ തുടങ്ങിയവരും ഡോക്യുമെന്ററിയിൽ വരുന്നു. നമ്മൾ ഇന്ന് ധൈര്യപൂർവം വീടുകൾക്ക് പുറത്തിറങ്ങുന്നതിന്റെ കാരണം ആരോഗ്യപ്രവർത്തകരാണെന്നും അവർക്കുള്ള ആദരവ് കൂടിയാണ് ഡോക്യുമെന്ററിയെന്ന് അവതാരകൻ മനോജ് ബാജ്പേയ
പറഞ്ഞു. ഈ ഡോക്യുമെന്ററിയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
















Comments