ഭോപ്പാൽ: കറുപ്പ് കൃഷിയ്ക്ക് വെല്ലുവിളിയായി പച്ചത്തത്തകൾ. മന്ദ്സൗർ, നീമുച്ച്, രത്ലം ജില്ലകളിലെ കർഷകരാ കറുപ്പ് കൃഷി ചെയ്യുന്നത്. എന്നാൽ പച്ചത്തത്തകളുടെ കൂട്ടത്തോടുള്ള വരവ് കാരണം വലഞ്ഞിരിക്കുകയാണ് കർഷകർ. കറുപ്പ് കൃഷിയ്ക്ക് മുകളിൽ വലകൾ വിരിച്ച് തത്തകളെ തുരത്താൻ പദ്ധതി കണ്ടെത്തിയിരിക്കുകയാണ് അവർ.
തത്തകൾ കൂട്ടമായി കൃഷിയിടത്തേക്ക് പറന്നിറങ്ങുകയും കറുപ്പ് കൊത്തിയെടുത്ത് പറക്കുകയുമാണ് ചെയ്യുന്നത്. വർഷങ്ങളായി കൃഷിക്കാർ ഇവിടെ കറുപ്പ് ഉൽപാദിപ്പിക്കുന്നുണ്ട്. പലപ്പോഴായി തത്തകൾ തങ്ങളുടെ ഉൽപ്പന്നം കൊത്തിയെടുത്ത് പറക്കാറുണ്ടെന്ന്കൃഷിക്കാർ പരാതി ഉന്നയിക്കുന്നുണ്ട്.
ജനുവരി മുതൽ മാർച്ച് വരെയാണ് കറുപ്പ് കൃഷി ചെയ്യുന്നത്. കറുപ്പിന് പുറമെ പോപ്പി വിത്തുകളും ഉൽപാദിപ്പിക്കുന്നുണ്ട്. കറുപ്പ് ചെടികൾ ചെറുതായിരിക്കുമ്പോൾ അവ പച്ചക്കറി മാർക്കറ്റുകളിലും വിൽക്കുന്നു. കറുപ്പിൽ നിന്നാണ് മോർഫിൻ ഉൽപാദിപ്പിക്കുന്നത്. ഹൃദയ സംബന്ധ രോഗങ്ങൾക്കും മാനസിക രോഗങ്ങൾക്കുമുള്ള മരുന്നുകൾ നിർമ്മിക്കാൻ കറുപ്പ് ഉപയോഗിക്കുന്നു.
Comments