ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ബിജു കുട്ടൻ. മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ ഇദ്ദേഹം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മകള്‍ക്കൊപ്പമുള്ള നടന്‍ ബിജുകുട്ടന്‍റെ ഡാന്‍സ് വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ആദ്യമായല്ല.
എന്നാൽ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി താരങ്ങൾ ചെയ്യുന്ന ട്രെൻഡിങ് പാട്ടിന് ഡാന്‍സ് ചെയ്തിരിക്കുകയാണ് ബിജു കുട്ടനും മകളും. ബോളിവുഡിന്റെ റൊമാൻിക്ക് ഹിറോ ഷാരൂഖ് ഖാനും, ദീപിക പദുക്കോണും തകർത്താടിയ ഐക്കോണിക് സ്റ്റെപ്പാണ് ബിജു കുട്ടനും മകളും കളിക്കുന്നത്. ഇതിന് പിന്നാലെ നിരവധിപ്പേരാണ് ബിജുകുട്ടന്‍റെയും മകളുടെയും ഡാന്‍സിനെ അഭിനന്ദിച്ച് കമന്‍റുകള്‍ ഇടുന്നത്. നടന്‍ അജു വര്‍ഗ്ഗീസും തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 3 ലക്ഷത്തിന് അടുത്തുള്ളവര്‍ വീഡീയോ കണ്ടിട്ടുണ്ട്.
https://www.facebook.com/watch/?v=1870342309981259
കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്രെൻഡിങ്ങിൽ ഇടംനേടിയ ‘ദ് വാരിയർ’ എന്ന ചിത്രത്തിലെ ‘ബുള്ളറ്റ്’ പാട്ടിനൊപ്പം ബിജുകുട്ടനും മകളും ചെയ്ത ഡാന്‍സ് ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിലവിൽ കമൻ്റുകളിലൂടെ പ്രശംസയുമായി നിരവധി ആരാധകരാണ് എത്തുന്നത്.
Comments