കോഴിക്കോട് : വിൽപ്പനയ്ക്കായി എത്തിച്ച വാൻ കഞ്ചാവ് ശേഖരവുമായി രണ്ടുപേർ പിടിയിൽ. ശാന്തിനഗർ കോളനിയിൽ ശ്രീനി(42)യെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്ന് 12 കിലോ കഞ്ചാവുമായാണ് പിടികൂടുകയായിരുന്നു. പിന്നാലെ ശാന്തിനഗർ കോളനിയിലെ സീനയെ രണ്ടുകിലോ കഞ്ചാവുമായി വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്.വീട്ടിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
വിപണിയിൽ ഏഴുലക്ഷത്തോളംരൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത് . ഇരുവരും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്.കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്നാണ് എന്നാണ് നിഗമനം.പ്രതികൾക്കെതിരെ ആന്ധ്രപ്രദേശ് , കോയമ്പത്തൂർ എന്നിവിടങ്ങളിലും കേസുകളുണ്ട്
ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ, എസ്.ഐ. യു. ഷിജു, മനോജ് എടയേടത്ത്, എ.എസ്.ഐ. അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ. കെ. അഖിലേഷ്, അനീഷ് മൂസൻവീട്, സി.പി.ഒ. മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ. മാരായ യു. സനീഷ്, കെ. ഷാജി, വി.കെ. അഷറഫ്, സി.പി.ഒ. നവീൻ, ഇ. ലിനിജ, സി.പി.ഒ. രഞ്ജിത്, രജു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Comments