ഡൽഹി: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക വാദ്ര. രാഹുൽ ഗാന്ധിയുടെ ശബ്ദത്തെ കേന്ദ്രസർക്കാർ അടിച്ചമർത്താൻ നോക്കുകയാണ്. രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ല എന്നുമാണ് പ്രിയങ്കയുടെ വാദം. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചിരിക്കുന്നത്.
‘ഭയപ്പെടുന്ന കേന്ദ്രസർക്കാർ അവരുടെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. എന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടുകയുമില്ല. അവൻ സത്യം പറഞ്ഞാണ് ജീവിക്കുന്നത്. ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് നാട്ടുകാരുടെ സ്നേഹവും അദ്ദേഹത്തോടൊപ്പമുണ്ട്’- എന്നാണ് പ്രിയങ്ക വാദ്ര ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, വിവാദ പ്രസ്താവനകൾ നടത്തുന്ന് രാഹുൽ ഗാന്ധിയുടെ രീതിയായി മാറിയിരിക്കുകയാണ്, കാര്യങ്ങളുടെ ഗൗരവും മനസ്സിലാകാതെ എന്തും വിളിച്ചു പറയുന്ന സ്ഥിതിയാണ് വയനാട് എംപിയുടേത്. രാഹുലിനെ വിമർശിച്ചു കൊണ്ട് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു രംഗത്തു വന്നു. രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ ഇത്തരത്തിലെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണ്. ചില കോൺഗ്രസ് എംപിമാർ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്ന് കിരൺ റിജ്ജു പ്രതികരിച്ചു.
Comments