ശ്രീനഗർ: ശ്രീനഗറിൽ ലഷ്‌കർ-ഇ- ത്വയ്ബ ഭീകരൻ അറസ്റ്റിൽ. മൻസ്‌സീർ സ്വദേശി ഉമർ ബഷീർ ഭട്ട് ആണ് അറസ്റ്റിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഹാൻഡ് ഗ്രനേഡ്, പിസ്റ്റൾ, പിസ്റ്റൾ മാഗസിൻ, 15 പിസ്റ്റൾ ലൈവ് റൗണ്ടുകൾ, മൊബൈൽ ഫോൺ എന്നിവയും സിം കാർഡും കണ്ടെടുത്തു. ശ്രീനഗറിലെ സോപോറിൽ നിന്നാണ് ഇയാൾ സുരക്ഷാ സേനയുടെ പിടിയിലായത്.
ജമ്മു കശ്മീർ പോലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരൻ പിടിയിലായത്.ഭീകരരുടെ രഹസ്യനീക്കം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. തിരച്ചിലിനിടെ ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസും സേനയും ചേർന്ന് പിടികൂടുകയായിരുന്നു.
ജനുവരിയിൽ ലഷ്‌കർ ഭീകരൻ ഫർഹാൻ ഫറൂസും ശ്രീനഗറിൽ പിടിയിലായിരുന്നു. ഇയാളുടെ പക്കൽ നിന്നും മാരക ലഹരിമരുന്നായ ഹെറോയിനും പണവും കണ്ടെടുത്തു. 9.95 ലക്ഷം രൂപയും 500 ഗ്രാം ലഹരി മരുന്നുമാണ് കണ്ടെടുത്തത്.
Comments