ലക്‌നൗ: ലോക ക്ഷയരോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷയരോഗ മുക്ത പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. 2025-ഓടെ ക്ഷയരോഗം രാജ്യത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. വാരണാസിയിൽ നടന്ന ടി.ബി വൺവേൾഡ് ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
വാരണാസിയിൽ നടന്ന ടി.ബി വൺവേൾഡ് ഉച്ചകോടി പരിപാടിയുടെ ഭാഗമായി നിരവധി സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധ ചികത്സ, ക്ഷയരോഗത്ത കുടുംബ കേന്ദ്രീകൃത ചികിത്സ തുടങ്ങിയ പദ്ധതികൾ ചടങ്ങിൽവെച്ച് ആരംഭം കുറിച്ചു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നി-ക്ഷയ് മിത്ര സംരംഭം പൊതുജനങ്ങൾക്കിടയിൽ പ്രധാന പങ്ക് വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പരിപാടിയിൽ പുറത്തിറക്കി. പൊതുജന പങ്കാളിത്തത്തോടെ ക്ഷയരോഗ നിർമാർജ്ജനം നടത്തിയതിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശ്രദ്ധിക്കപ്പെട്ടതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നാഷണൽ സെന്റർ ഫോർ കൺട്രോൾ ആൻഡ് ഹൈ കൺടെയ്ൻ മെന്റ് ലബോറട്ടറിറിയുടെയും മെട്രപൊളിറ്റിയൻ പബ്ലിക് ഹെൽത്ത് സർവെയിലൻസ് യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി ചടങ്ങിൽവെച്ച് നിർവഹിച്ചു.
Comments