ലഖ്‌നൗ : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് എപ്പോഴും കെെകൊള്ളുന്നത് രാജ്യത്തെ വിഭജിക്കുന്ന രാഷ്‌ട്രീയമാണെന്നും, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. വാരണാസിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായാരുന്നു അദ്ദേഹം.
”ദരിദ്രരെയും ദളിതരെയും അപമാനിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം. ഇന്ത്യ വികസിക്കുന്നതിൽ കോൺഗ്രസിന് വിഷമമുണ്ട്. പ്രധാനമന്ത്രിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തടസം സൃഷ്ട്ടിക്കുക എന്നത് കോൺഗ്രസിന്റെ ശീലമാക്കി മാറ്റിയിരിക്കുകയാണ്. കോൺഗ്രസ് ഒരിക്കലും രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇക്കൂട്ടർ എപ്പോഴും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു.” ഇന്ന് ഇന്ത്യ ആഗോള തലത്തിൽ പ്രകീർത്തിക്കപ്പെടുമ്പോൾ കോൺഗ്രസ് രാജ്യത്തിന്റെ പുരോഗതിയെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ വർഷത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 യിൽ ഇന്ത്യ അദ്ധ്യക്ഷനാകുന്നത് ലോകത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചു. പ്രധാനമന്ത്രി വാരാണസിയിൽ 1,780 കോടിയിലധികം രൂപയുടെ 28 വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും കാശിയും യുപിയും മാത്രമല്ല രാജ്യം മുഴുവൻ വികസനത്തിന്റെ ഉയരങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴ് കോടിയിലധികം വിനോദസഞ്ചാരികളാണ് വാരാണസി സന്ദർശിച്ചു.” കഴിഞ്ഞ 9 വർഷത്തിനിടെ കാശിയിൽ മാത്രം 35,000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി കാശിയിലെ ജനങ്ങൾക്ക് സമർപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments