ദിസ്പൂർ: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ദേശീയ അവർഡ് അസമിന്. ക്ഷയരോഗബാധിതരുടെ എണ്ണം കുറയ്‌ക്കുന്നതിനാലാണ് അസമിന് ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ക്ഷയരോഗം ഇല്ലാതാക്കുന്നതിന് അസം സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ദേശീയ അവാർഡ് പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന വൺ വേൾഡ് ടിബി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്‌കാരം പ്രഖ്യാപിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയ്‌ക്ക് കീഴിലുള്ള രണ്ട് ജില്ലകൾക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ക്ഷയരോഗബാധിതരുടെ എണ്ണം 40 ശതമാനം കുറച്ചതിന് ബോംഗൈഗാവ് ജില്ലയ്‌ക്ക് വെള്ളി മെഡൽ ലഭിച്ചു. 2023-ലെ സബ് നാഷണൽ സർട്ടിഫിക്കേഷനിൽ ടിബി കേസുകൾ യഥാക്രമം 20 ശതമാനം കുറച്ചതിന് കൊക്രജാർ ജില്ലയ്‌ക്ക് വെങ്കലവും ലഭിച്ചു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്ത് ക്ഷയരോഗം ഇല്ലാതാക്കുന്നതിനായി അസം സംസ്ഥാന ആരോഗ്യവകുപ്പ് അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments