വാഷിംഗ്ടൺ: ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിഞ്ജ ചെയ്ത് എറിക് ഗാര്‍സെറ്റി. വെള്ളിയാഴ്ച വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു സത്യപ്രതിഞ്ജ. സത്യപ്രതിജ്ഞാ ചടങ്ങിൽ എറിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. സത്യവാചകം ചൊല്ലികൊടുത്തത് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസായിരുന്നു.
ലോസ് ഏഞ്ചല്‍സിലെ മുന്‍ മേയര്‍ എറിക് ഗാര്‍സെറ്റിയുടെ നാമനിര്‍ദ്ദേശം യുഎസ് സെനറ്റ് ഈ മാസം ആദ്യമാണ് സ്ഥിരീകരിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് യുഎസ് അംബാസഡർ സ്ഥാനത്തേക്ക് ചുമതലയേൽക്കാൻ എറിക് ഗാർസെറ്റി എത്തുന്നത്. 2021-ൽ എറിക്കിനു നോമിനേഷൻ നൽകിയിരുന്നെങ്കിലും സെനറ്റിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തുടർന്നു പ്രസിഡന്‍റ് ജോ ബൈഡൻ വീണ്ടും നോമിനേറ്റ് ചെയ്യുകയായിരുന്നു.
അമ്പത്തിരണ്ടുകാരനായ എറിക് നാവിക സേന ഉദ്യോഗസ്ഥനായും അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് രാഷ്‌ട്രീയത്തിലെത്തിയ അദ്ദേഹം ലോസ് ഏഞ്ചലസ് മേയറായും പ്രവർത്തിച്ചു. ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ അമേരിക്കയിലെ സര്‍ക്കാര്‍ മാറ്റത്തിന് ശേഷം 2021 ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. അന്ന് മുതല്‍ അംബാസഡര്‍ ഇല്ലാതെയാണ് ഇന്ത്യയിലെ യുഎസ് എംബസി പ്രവര്‍ത്തിക്കുന്നത്.
















Comments