വാഷിംഗ്ടൺ: പൈലറ്റിന് ദേഹാസ്വസ്ഥ്യം ഉണ്ടായപ്പോൾ വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത് വെസ്റ്റ് എയർലൈൻസിലാണ് സംഭവമുണ്ടായത്. യുഎസിലെ ലാസ് വേഗസിൽ നിന്ന് ഒഹിയോയിലെ കൊളംമ്പസിലേക്ക് പോവുന്നതിനിടയിലാണ് വിമാനം ഇറക്കിയത്.
യാത്രാമദ്ധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും, തുടർന്ന് യാത്രക്കാരിലൊരാളായ പൈലറ്റ് എയർട്രാഫിക്ക് കൺട്രോളിന്റെ ചുമതല ഏറ്റെടുക്കുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു.
സഹായിച്ച പൈലറ്റിന് സൗത്ത് വെസ്റ്റ് എയർലൈൻസ് നന്ദി അറിയിച്ചു. സംഭവത്തിൽ മറ്റ് പൈലറ്റ്മാരെത്തി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ കൊളംബസിലേക്ക് കൊണ്ടുപോയി.
Comments