മൻ കി ബാത്തിന്റെ 99-ാം ഭാഗം പ്രധാനമന്ത്രി ഇന്ന് സംപ്രക്ഷണം ചെയ്യും

Published by
Janam Web Desk

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 99- പതിപ്പ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംപ്രക്ഷണം ചെയ്യും. രാവിലെ 11 മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. 2014 ഒക്ടോബർ മൂന്നിന് വിജയദശമി ദിനത്തിൽ ആരംഭിച്ച പരിപാടി ഇതിനോടകം 98 പതിപ്പുകൾ പൂർത്തിയാക്കി.

‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയുടെ അവസാന ഭാഗം ഫെബ്രുവരി 26-ന് സംപ്രേക്ഷണം ചെയ്തിരുന്നു. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച ആകാശവാണിയിലാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. അതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരുമായി സംവദിക്കുന്നു. ഓൾ ഇന്ത്യ റേഡിയോ, എഐആർ ന്യൂസ് വെബ്സൈറ്റ്, ന്യൂസൺ എയർ മൊബൈൽ ആപ്പ്, ദൂരദർശന്റെ മുഴുവൻ നെറ്റ്വർക്കിലും പരിപാടി സംപ്രേക്ഷണം ചെയ്യും. ഹിന്ദി സംപ്രേക്ഷണത്തിന് ശേഷം എഐആർ പ്രാദേശിക ഭാഷകളിലും ‘മൻ കി ബാത്ത്’സംപ്രേക്ഷണം ചെയ്യും.

കഴിഞ്ഞ പരിപാടിയിൽ ദേശീയ ഏകതാദിനത്തിൽ മൂന്ന് പ്രധാന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുന്നതോടൊപ്പം നിരവധി വിഷയങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്‌ക്കിന്നതും പശ്ചിമ ബംഗാളിലെ ബാൻസ്‌ബെരിയയിൽ നടക്കുന്ന ത്രിബേനി കുംഭോ മഹോത്സവം എന്നിവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. മൻ കി ബാത്തിന്റെ നൂറാം ഭാഗം ഏപ്രിൽ 30-ന് സംപ്രപക്ഷണം ചെയ്യും.

Share
Leave a Comment