മുംബൈ: ഐപിഎല്ലിന്റെ പതിനാറാം സീസൺ തുടങ്ങുന്നതിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടി. മുംബൈയുടെ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്കാണ് ഇത്തവണത്തെ ടീമിന്റെ ഏറ്റവും വലിയ തിരിച്ചടി. കൂടാതെ മത്സരങ്ങളുടെ തുടക്കത്തിലും വെല്ലുവിളിയിലാണ്, മുംബൈയുടെ വിദേശ താരങ്ങൾ എത്താൻ വൈകും. ഇത്തവണ താരലേലത്തിൽ മികച്ച നേട്ടമുണ്ടാക്കാത്തതിന് പുറമെ ജസ്പ്രീത് ബുമ്ര കൂടി പരിക്കേറ്റ് പുറത്തായതോടെ കൂടുതൽ പരുങ്ങലിലായ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്.
പരിക്കേറ്റ ഓസീസ് പേസർ ജൈ റിച്ചാർഡ്‌സനും നേരത്തെ പുറത്തായിരുന്നു. നിലവിൽ പേസ് ബൗളിംഗ് യൂണിറ്റ് തന്നെയാണ് ഹിറ്റ്മാൻ രോഹിത് ശർമയ്‌ക്ക് തലവേദന ആയിരിക്കുന്നത്. പരിക്ക് മാറി തിരിച്ചെത്തുന്ന ഇംഗ്ലീ ജോഫ്രാ ആർച്ചറും പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടില്ല. പരിക്ക് മാറി തിരിച്ചെത്തുന്ന ഇംഗ്ലീ ജോഫ്രാ ആർച്ചറും പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഓസിസിന്റെ ജേസൺ ബെഹ്റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ.
എന്നാൽ ജസ്പ്രീത് ബുമ്രയ്‌ക്ക് പകരക്കാരനാകാൻ മുംബൈ ഇന്ത്യൻസിൽ പേസർമാർ ഇല്ലെന്നതാണ് യാഥാർത്ഥ്യം. നിലവിൽ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ പ്രകടനം നിർണായകമാണ്. ഏപ്രിൽ രണ്ടിന് ആർസിബിക്കെതിരെയാണ് സീസണിൽ മുംബൈയുടെ ആദ്യ മത്സരം. നെതർലൻഡ്‌സിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടംപിടിച്ചതിനാൽ ഡെവാൾഡ് ബ്രവിസിനെയും ട്രിസ്റ്റാൻ സ്റ്റബ്‌സിനെയും ആദ്യ മത്സരത്തിൽ മുംബൈയ്‌ക്ക് ലഭിക്കില്ല.ഏപ്രിൽ മൂന്നിന് മാത്രമേ ഇരുവരും ടീമിനൊപ്പം ചേരൂ. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ അവസരം പ്രതീക്ഷിച്ച് ടീമിലുണ്ട്.
Comments