ന്യൂഡൽഹി : രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 98-ാം പതിപ്പിലാണ് അദ്ദേഹം അവയവദാനത്തെക്കുറിച്ച് പരമാർശിച്ചത്.
ഒരാളുടെ മരണത്തിന് ശേഷം അവരുടെ അവയവങ്ങൾ എട്ട് മുതൽ ഒൻപത് പേർക്ക് വരെ ദാനം നൽകാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ അവയവദാനത്തിന് രാജ്യത്തെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവയവദാനത്തിന് ഏകീകൃത സംവിധാനം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നവർ സ്വീകർത്താക്കൾക്ക് ദൈവതുല്യരാണെന്നും അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു.
2013-ൽ 5,000-തിന് താഴെയായിരുന്നു അവയവദാന കേസുകൾ രേഖപ്പെടുത്തിയത്. എന്നാൽ 2022-ൽ അവയവദാനം 15,000-ത്തോളമായി വർദ്ധിച്ചതായും റിപ്പോർട്ടുണ്ട്. 2014 ഒക്ടോബർ മൂന്നിന് വിജയദശമി ദിനത്തിൽ ആരംഭിച്ച ‘മൻ കി ബാത്ത് ‘പരിപാടി ഇതിനോടകം 98 ഭാഗങ്ങൾ പൂർത്തിയാക്കി.
















Comments