ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും
തിരുവനന്തപുരം: ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃകയായി വീണ്ടും ഒരു അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസ്സുകാരൻ യാഷ് വാന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ...




















