ലോക വനിതാ ബോക്‌സിംഗിൽ ഇന്ത്യയ്‌ക്ക് നാലാം സ്വർണം. 75 കിലോ വിഭാഗത്തിൽ ലോവ്‌ലിന ബോർഗോഹെയ്‌നാണ് സ്വർണം നേടിയത്. ഫൈനലിൽ ഓസ്‌ട്രേലിയൻ താരത്തെ തോൽപ്പിച്ചാണ് വിജയം കരസ്ഥമാക്കിയത്. 5-2 എന്ന സ്‌കോറിനാണ് സ്വർണം സ്വന്തമാക്കിയത്.
ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി വെങ്കല മെഡൽ നേടിയ താരമാണ് ലവ്്‌ലിന. 2018-ലും 2019-ലും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെങ്കലം നേടാനും താരത്തിനായി. കരിയറിലെ ആദ്യത്തെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിക്കാൻ സാധിച്ചത് താരത്തിന് മികച്ച നേട്ടമായി.
ഇതോടെ 2023 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് നാല് സ്വർണനേട്ടത്തോടെ അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. നീതു ഘൻഘാസ്, സവീറ്റി ബൂറ, നിഖാത് സരിൻ എന്നിവരാണ് നേരത്തേ സ്വർണം നേടിയവർ.
Comments