കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കൊൽക്കത്തയിലെത്തി. മുഖ്യമന്ത്രി മമത ബാനർജിയും, സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസും നഗരവികസനവകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിമും ചേർന്ന് രാഷ്ട്രപതിയെ പ്രൗഢഗംഭീരമായി സ്വീകരിച്ചു.
സ്വാതന്ത്ര്യസമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ രാഷ്ട്രപതി കൊൽക്കത്തയിലെ നേതാജി ഭവനിൽ എത്തും. തുടർന്ന് രവീന്ദ്രനാഥ ടാഗോറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ടാഗോറിന്റെ വീട് സന്ദർശിക്കും. കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു നടത്തുന്ന ആദ്യ പശ്ചിമ ബംഗാൾ സന്ദർശനമാണിത്.
നാളെ രാഷ്ട്രപതി ദ്രൗപദി മുർമു ബേലൂർ മഠം സന്ദർശിക്കും. കൊൽക്കത്തയിലെ യുകോ ബാങ്ക് 80 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലും വിശ്വഭാരതിയുടെ വാർഷിക സമ്മേളനത്തിലും പങ്കെടുക്കും. തുടർന്ന് രാഷ്ട്രപതി ശാന്തിനികേതൻ സന്ദർശിക്കും.
















Comments