ലക്നൗ : ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദുമായി ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് പുറപ്പെട്ട പോലീസ് വാൻ അപകടത്തിൽപ്പെട്ടു . ആതിഖിനെ യുപിയിലെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം .
മധ്യപ്രദേശിലെ ശിവപുരിയിലെ രാംനഗർ ടോൾ പ്ലാസയിൽ നിന്ന് പുറപ്പെട്ട പോലീസ് വാഹനം ഖരായ് ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോൾ പശു പോലീസ് വാനിനുമുന്നിൽ എത്തിയെന്നാണ് റിപ്പോർട്ട്. പശുവിനെ ഇടിച്ച ഉടൻ വാനിന്റെ നിയന്ത്രണം വിട്ട് മറിയാൻ പോയെങ്കിലും ഡ്രൈവർ സമചിത്തതയോടെ വാഹനം ഇടിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി . സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
യുപിയിലേയ്‌ക്ക് കൊണ്ടുപോകും വഴി എൻകൗണ്ടർ ഉണ്ടാകുമോയെന്ന ഭയത്തിലാണ് ആതിഖ് . ഇത്തരമൊരു സാഹചര്യത്തിൽ ജയിലിലേക്ക് മാറ്റപ്പെടുമോ എന്ന ഭയത്തിലാണ് ആതിഖ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ. ആതിഖിന്റെ സുരക്ഷാ ക്രമീകരണങ്ങൾ അറിയാനായി ആതിഖിന്റെ സഹോദരി ആയിഷ നൂറി പോലീസ് വാനിനു പിന്നിൽ സ്വന്തം കാറിൽ വന്നിരുന്നു . ആതിഖുമായി ബന്ധപ്പെട്ട കോടതി വിധി അംഗീകരിക്കാൻ തയ്യാറാണെന്നും എന്നാൽ ഇപ്പോൾ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും നൂറി പറഞ്ഞു.
കനത്ത സുരക്ഷയിൽ 1300 കിലോമീറ്റർ സഞ്ചരിച്ചാണ് ആതിഖ് അഹമ്മദിനെ സബർമതിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നത് . പോലീസ് വാൻ എവിടെ എത്തി എന്നതിനെ കുറിച്ച് മാധ്യമങ്ങൾ ഓരോ നിമിഷവും വാർത്തകൾ നൽകുന്നു.
















Comments