ദിസ്പൂർ: അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ നിന്ന് കാണാതായ കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെത്തി. വനപാലകർ നടത്തിയ പരിശോധനയിലാണ് ബോമർ തണ്ണീർത്തടത്തിൽ നിന്ന് കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെത്തിയത്. കാണ്ടാമൃഗത്തെ വേട്ടക്കാർ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കാണ്ടാമൃഗത്തെ കുറച്ച് നാളുകളായി കാണാനില്ല എന്ന വിവരത്തെ തുടർന്നാണ് വനംവകുപ്പ് തിരച്ചിൽ നടത്തിയത്. ബാഗോരിയിലെ വെസ്റ്റേൺ റേഞ്ചിനു കീഴിലുള്ള കത്പാറ ക്യാമ്പിലെ ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെത്തുകയായിരുന്നു.
1977-ന് ശേഷം ഇതാദ്യമായാണ് വേട്ടയാടൽ കാരണം കണ്ടാമൃഗം കൊല്ലപ്പെട്ടിരിക്കുന്നത്. കാണ്ടാമൃഗത്തിന്റെ മൂക്കിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൊമ്പ് വേട്ടക്കാർ അപഹരിച്ചതായി വന്യമൃഗ ഉദ്യോഗസ്ഥർ അറിയിച്ചു. കാണ്ടാമൃഗത്തിന്റെ മൃതശരീരത്തിന് ഏഴു ദിവസം പഴക്കമുണ്ടെന്നും വേട്ടക്കാരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
















Comments