ചൈനയ്‌ക്കും അരുണാചൽ പ്രദേശിനും ഇടയിലുള്ള മക്‌മോഹൻ രേഖയെ അന്താരാഷ്‌ട്ര അതിർത്തിയായി അംഗീകരിച്ച് അമേരിക്ക. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് സ്ഥിരീകരിക്കുന്ന പ്രമേയം അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു. ആറ് വർഷത്തിനിടെ ഇന്ത്യയ്‌ക്ക് നേരേ ചൈന നടത്തിയത് ഏറ്റവും വലിയ ഏറ്റുമുട്ടൽ ഗാൽവാൻ താഴ്വരയിലേത് എന്ന്.
സ്വതന്ത്രവും തുറന്നതുമായ ഇന്ത്യ – പസഫിക്ക് വ്യാപരത്തിന് ചൈന ഗുരുതര ഭീഷണികൾ ഉയർത്തുന്ന സമയത്താണ് അമേരിക്കയുടെ നിലപാട് നിർണായകമാകുന്നത്. പ്രമേയം അവതരിപ്പിച്ച് സെനറ്റർ ബിൽ ഹാഗെർട്ടി പറഞ്ഞു. മേഖലയിലെ ഞങ്ങളുടെ പ്രധാന പങ്കാളിയായ ഇന്ത്യയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തക്കേണ്ടത് അത്യാവശ്യമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
Comments