ന്യൂഡൽഹി: ലിംഗനീതിയ്‌ക്കായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീശക്തിയിലൂന്നിയ വികസനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം കാഴ്ചവെയ്‌ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് മാറുന്നതിൽ രാജ്യം ബഹുദൂരം മുന്നിലാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
സ്ത്രീകൾക്ക് മികച്ച രീതിയിലുള്ള ശുചിത്വ സൗകര്യങ്ങളൊരുക്കുന്നതിൽ കേന്ദ്ര സർക്കാർ ‘സ്വച്ഛ് ഭാരത്’ പോലുള്ള മികച്ച പദ്ധതികളാണ് രാജ്യത്ത് ആവിഷ്‌കരിച്ചത്. 230 ദശലക്ഷത്തിലധികം വനിതകൾക്കാണ് പുതിയതായി ബാങ്ക് അക്കൗണ്ടുകൾ തുറന്നത്. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി മുദ്ര യോജന പോലുള്ള പദ്ധതികൾ ആരംഭിച്ചു. 320 ദശലക്ഷം രൂപയുടെ ലോണുകളാണ് പദ്ധതി പ്രകാരം ബാങ്കുകൾ നൽകിയത്. ഇതിൽ 70 ശതമാനം ലോണുകളും നൽകിയത് സ്ത്രീകൾക്കായിരുന്നു. സംരംഭങ്ങൾ തുടങ്ങുന്നതിനായി ഈടില്ലാതെ വായ്പ നൽകുന്ന പദ്ധതിയാണ് മുദ്ര യോജന.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വർത്തമാന കാലത്ത് ലിംഗനീതി ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിൽ ലിംഗനീതി ഉറപ്പാക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ചിന്തിച്ചുവെവന്നും സ്മൃതി ഇറാനി പറഞ്ഞു. കൊറോണ മഹാമാരി പടർന്നുപിടിച്ചപ്പോൾ ഇന്ത്യയിലുടനീളമുള്ള അറുപത് ദശലക്ഷം സ്ത്രീകളാണ് രാജ്യത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. മുൻനിര തൊഴിലാളികൾ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്ത്രീജനങ്ങളുമുണ്ടായിരുന്നു. നിരവധി സങ്കീർണ്ണതകളും വെല്ലുവിളികളും നേരിടുന്ന ഒരു ലിംഗഭേദം മാത്രമല്ല,പരിഹാരങ്ങൾ നൽകുന്നതിലും മുൻപന്തിയിലാണ് സ്ത്രീകളെന്നാണ് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയത്. 1.9 കോടി വനിതകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിവിധ ഭരണതലങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്നും അഭിമാനപൂർവ്വം കേന്ദ്ര മന്ത്രി പറഞ്ഞത്.
















Comments