മലയാളക്കരയുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങിയിരിക്കുകയാണ് കേരളക്കര. നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസം മുതൽ താരത്തിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ഇതിനോടൊപ്പം ഇന്നസെന്റിന്റെ നിരവധി അഭിമുഖങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.
ഇക്കൂട്ടത്തിൽ നടൻ സൂര്യ ഇന്നസെന്റിനൊപ്പം സെൽഫി എടുത്തതിന്റെ പഴയൊരു വീഡിയോയും പ്രചരിക്കുകയാണ്. കേരളത്തിൽ ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയ സൂര്യ ഇന്നസെന്റിനൊപ്പം സെൽഫിയെടുക്കുന്നതാണ് വീഡിയോ. ഇതിനോടൊപ്പം മറ്റൊരു അഭിമുഖത്തിൽ സൂര്യ പറയുന്ന വാക്കുകളുമാണ്. ‘എന്നുടെ പെരിയ അച്ചീവ്മെന്റ് ഇന്നസെന്റ് സാറിന്റെ കൂടെ സെൽഫി എടുത്തത് താ. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ.’, എന്നാണ് സൂര്യ വീഡിയോയിൽ പറയുന്നത്.
Rip legend 💔😔🥀 #Innocent #ripinnocent pic.twitter.com/q4XUB50sNY
— INDEEVAR A R (@Indeevar_offl) March 26, 2023
ഇന്നസെന്റിന് അനുശോചനം അറിയിച്ചു കൊണ്ട് നിരവധി ട്വിറ്റർ ഹാൻഡിലുകളിൽ ഈ വീഡിയോ പ്രചരിക്കുകയാണ്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ എത്തുന്നത്. ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്.
















Comments