ബെഗോട്ട: ജീവിത പങ്കാളിയെ കൊലപ്പെടുത്തിയാളെ വശീകരിച്ച് പോലീസിന് മുന്നിൽ സാഹസികമായി എത്തിച്ച് യുവതി. കൊളംബിയയിലാണ് സംഭവം. നഗരത്തിലെ തന്നെ കൊടും കുറ്റവാളിയും മയക്കുമരുന്ന് മാഫിയ തലവനുമായ രൂബൻ ഡാരിയോ വിലോറിയ ബാരിയോസ് ആണ് വലയിൽ കുരുങ്ങിയത്. ജുവാഞ്ചോ എന്നറിയപ്പെടുന്ന ഇയാൾ ഇന്റർപോൾ തിരയുന്ന കൊടും കുറ്റവാളിയാണ്.
യുവതിയുടെ പങ്കാളിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് പോലീസിന്റെ പദ്ധതി പ്രകാരമാണ് ജുവാഞ്ചോയെ പിടികൂടാൻ യുവതിയും പങ്കുച്ചേരുകയായിരുന്നു. മാസങ്ങൾക്കുള്ളിൽ തന്നെ ഇയാളെ വലയിലാക്കാൻ യുവതിയ്‌ക്കായി.
ആയുധക്കടത്ത്, ലഹരിക്കച്ചവടം, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജുവാഞ്ചോ. 22 വർഷത്തെ കഠിനത്തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്.
















Comments