ബെംഗളൂരു : സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിനെത്തിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ നടന്ന തിരഞ്ഞടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണം എറിയുന്നതിന് പിന്നാലെയാണ് ബൊമ്മൈ ശിവകുമാറിനെതിരെ ആഞ്ഞടിച്ചത്.
സംസ്ഥാനത്തെ ജനങ്ങളെ പിച്ചക്കാരായി കോൺഗ്രസ് കരുതുന്നണ്ടെങ്കിൽ അത് തെറ്റാണെന്ന് ബൊമ്മൈ പറഞ്ഞു. പക്ഷേ സംസ്ഥാനത്തെ കാര്യങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും അവർ കോൺഗ്രസിനെ പാഠപഠിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 100-ഓളം സീറ്റുകൾ കോൺഗ്രസ് ഒഴിച്ചിട്ട ശേഷം ബിജെപി എംഎൽഎമാരെയും നേതാക്കളെയും ഫോണിൽ വിളിച്ച് മത്സരിക്കാനായി വാഗ്ദാനങ്ങൾ നടത്തുകയാണ്. ഇതു കോൺഗ്രസ് പക്ഷത്തെ അവസ്ഥയാണ് വ്യക്തമാക്കുന്നത്. അവർ ശക്തരാണെങ്കിൽ ബിജെപി നേതാക്കളെ ഫോണിൽ വിളിച്ച് മത്സരിക്കാനായി പ്രേരിപ്പിക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അവരുടെ തകർച്ചയാണ് ചൂണ്ടികാണിക്കുന്നതായി ബൊമ്മൈ വ്യക്തമാക്കി. ബിജെപി ഐടി മേധാവി അമിത് മാളവ്യയും കോൺഗ്രസ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാണ്ഡ്യയിലെ റാലിക്കിടെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ 500 രൂപയുടെ നോട്ടുകൾ വാരിയെറിഞ്ഞ ദൃശ്യം ക്യാമറിയിൽ പതിഞ്ഞിരുന്നു. ഇത് കോൺഗ്രസുകാർക്ക് അഴിമതിയിലൂടെ ലഭിച്ച പണമാണെന്നും കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ എത്തിയാൽ ഖജനാവ് ഊറ്റിയെടുക്കുകയും വികസന പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്യുമെന്ന് അമിത് മാളവ്യ വ്യക്തമാക്കി.
















Comments