ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ദൈനംദിന കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി നട്ടം തിരിയുകയാണ് സാധാരണ ജനങ്ങൾ. ഇത് തെളിയിക്കുന്ന റിപ്പോർട്ടുകളും ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഗോതമ്പുമായി പോകുന്ന ട്രക്കിന് പിറകെ നൂറുകണക്കിന് പേർ പിന്തുടരുന്ന ദൃശ്യങ്ങളാണ് പാകിസ്താനിൽ നിന്നും പുറത്തുവരുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിസിടിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ഫാറൻ ജെഫെറി പങ്കുവച്ച വീഡിയോയിലാണ് പാക് ജനതയുടെ ദുരിതങ്ങൾ വ്യക്തമാക്കുന്നത്. ഗോതമ്പുമായി പോകുന്ന ട്രക്കിൽ തൂങ്ങിയാടുന്ന ആളുകളെയും ട്രക്കിന് പിന്നാലെ ഓടുന്ന ജനങ്ങളെയും ദൃശ്യങ്ങളിൽ കാണാം. ട്രക്ക് തടഞ്ഞുനിർത്താൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ ബുർഖ ധരിച്ച സ്ത്രീകളും കുഞ്ഞുങ്ങളെ കൈകളിലേന്തി നിൽക്കുന്നവരുമെല്ലാം ഉൾപ്പെടുന്നുണ്ട്.
Absolutely wild scenes from Pakistan where a massive crowd of people is chasing after wheat trucks. One truck almost runs over people. pic.twitter.com/hgP87XFyyT
— FJ (@Natsecjeff) March 29, 2023
ഇതിനിടെ ട്രക്കിന്റെ ചക്രങ്ങൾക്കിടയിൽ അകപ്പെട്ടുപോകാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന ഒരാൺകുട്ടിയെയും ദൃശ്യങ്ങളിൽ കാണം. അതേസമയം ദൃശ്യങ്ങൾ പകർത്തിയത് ആരാണെന്ന് വ്യക്തമല്ല. ഏത് സമയത്ത്, ഏത് പ്രദേശത്ത് സംഭവിച്ച കാര്യങ്ങളാണിതെന്നതിനും ഔദ്യോഗിക സ്ഥിരീകരണമില്ല. പാകിസ്താനിലെ ഭക്ഷ്യക്ഷാമം യാഥാർത്ഥ്യമാണെന്നതിനാൽ ദൃശ്യങ്ങൾ നടക്കുന്നത് രാജ്യത്തെ ദരിദ്രമേഖലകളിൽ എവിടെയെങ്കിലുമാകാമെന്നാണ് വിലയിരുത്തൽ.
















Comments