ന്യൂഡൽഹി : ജി 20 സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാമത്തെ കാർഷിക പ്രവർത്തക സമിതിയുടെ സമ്മേളനത്തിനു ഇന്ന് ഛത്തീസ്ഗഢിൽ തുടക്കം.85 ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ കാർഷിക സമ്മേളനത്തിൽ ചർച്ചചെയ്യുമെന്ന് കേന്ദ്ര കാർഷിക വകുപ്പ് ജോയിൻ സെക്രട്ടറി റിതേഷ് ചൗഹാൻ പറഞ്ഞു.
ഭക്ഷ്യ സുരക്ഷയും പോഷകാഹരവും, കാർഷിക മേഖലയിലെ സാങ്കേതികത,സുസ്ഥിര ക്യഷി,കാലാവസ്ഥയ്‌ക്ക് അനുസ്യതമായ കാർഷിക രിതീ എന്നീ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച അഗ്രികൾച്ചറൽ മാർക്കറ്റ് ഇൻഫോർമേഷന്റെ 12ാം മത്തെ സെക്ഷൻ നാളെ നടക്കും. കാർഷിക പ്രവർത്തക സമിതിയിൽ അടുത്ത വർഷത്തെ പുതിയ സമിതിയെ തിരഞ്ഞെടുക്കും.കാർഷിക പ്രവർത്തക സമിതിയുടെ സമ്മേളനം രാജ്യങ്ങൾ തമ്മിലുളള ഒത്ത് ചേരലാണ് അതോടൊപ്പം സുസ്ഥിരക്യഷി, ഭക്ഷ്യ സുരക്ഷ. പോഷകാഹാരം എന്നീവ ഉറപ്പാക്കുന്നതിന് ഈ സമ്മേളനത്തിലൂടെ കഴിയും . ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്
പുതിയ തീരുമാനങ്ങൾക്കായി ഛത്തീസ്ഗഢ് കാത്തിരിക്കുകയാണെന്നും റിതേഷ് ചൗഹാൻ പറഞ്ഞു.















