മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടാനെത്തിയ ആറ് പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനൽ സംഘം അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ ആറ് പേരാണ് അറസ്റ്റിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് സുഹൈൽ, ചേലക്കാട്ടുതൊടി അൻവർ അലി, ചേലക്കാട്ടുതൊടി മുഹമ്മദ് ജാബിർ , പെരിങ്ങാട്ട് അമൽകുമാർ, പാലക്കാട് ഒറ്റപ്പാലം സ്വദേശി മടായി മുഹമ്മദലി, മണ്ണാർക്കാട് ചെന്തല്ലൂർ സ്വദേശി ആനക്കുഴി ബാബുരാജ് എന്നിവരാണ്പിടിയിലായത്.
ക്യാരിയർമാരിൽ നിന്ന് സ്വർണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഒന്നേമുക്കാൽ കോടി വില മതിക്കുന്ന സ്വർണവുമായി വിമാനത്താളത്തിൽ വന്നിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എയർപോർട്ട് പരിസരത്ത് വെച്ച് പോലീസാണ് കവർച്ചാ സംഘത്തെ പിടികൂടിയത്.
















Comments