ഗോരഖ്പൂർ: നവമി ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം 101 പെൺകുട്ടികളുടെ പാദങ്ങൾ കഴുകി പൂജ നടത്തും. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉച്ചഭക്ഷണവും, ദക്ഷിണയും സമ്മാനങ്ങളും നൽകും. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരികൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് പൂജാ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.
സഹോദരിമാരോടും പെൺമക്കളോടും വിശ്വാസവും ഭക്തിയും ശീലിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഈ പൂജ നടത്തുന്നതെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കിനിടയിലും അദ്ദേഹം എല്ലാവർഷവും നവമി നാളിൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ എത്തും. ഗോരക്ഷാ പീഠത്തിന്റെ പാരമ്പര്യം പിന്തുടരുമെന്നും ഇത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നവരാത്രിയിലെ മഹാഷ്ടമി ദിനത്തിൽ ഗോരഖ്നാഥ് ക്ഷേത്ര സമുച്ചയത്തിലെ കാളി ക്ഷേത്രത്തിൽ മുഖ്യമന്ത്രി പൂജ നടത്തി. ഇതുമായി ബന്ധപ്പെട്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു. ക്ഷേത്രത്തിലെ ചടങ്ങുകളിൽ മുഖ്യമന്ത്രി യോഗി പങ്കെടുത്തു. ക്ഷേമത്തിന്റെ മനോഭാവത്തോടെ മാത്രമേ ജനങ്ങളുടെ വികസനം നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
आज वासंतिक नवरात्र की महा अष्टमी तिथि के पावन अवसर पर @GorakhnathMndr स्थित शक्तिपीठ में विधि-विधान से माँ महागौरी की पूजा-अर्चना की।
इस अवसर पर वैदिक मंत्रोच्चार के बीच पीठ की परंपरा के अनुसार हवन व आरती के साथ अनुष्ठान पूर्ण कर माँ जगज्जननी से प्रदेश वासियों हेतु मंगलकामना की। pic.twitter.com/Rfx0vGABTU
— Yogi Adityanath (@myogiadityanath) March 29, 2023
Comments