ന്യൂഡൽഹി: രോഗികൾക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. അപൂർവ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി. അപൂർവ രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള മരുന്നിനും രോഗികൾക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന ഭക്ഷ്യവസ്തുക്കൾക്കും അടിസ്ഥാന കസ്റ്റംസ് തീരുവയും ഒഴിവാക്കി. കേന്ദ്ര ധനമന്ത്രാലയത്തിന്റെയാണ് തീരുമാനം.
ഏപ്രിൽ ഒന്ന് മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. കാൻസർ ചികിത്സയ്‌ക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവ് നൽകിയിട്ടുണ്ട്.ചില ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ നേരത്തെ ഒഴിവാക്കിയിരുന്നു.
പൊതുവേ മരുന്നുകൾക്ക് പത്ത് ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവൻ രക്ഷാ മരുന്നുകൾ നികുതി അഞ്ച് ശതമാനമാണ്. നേരത്തെ ചില മരുന്നുകളെ നേരത്ത തീരുവയിൽ നിന്നും ഒഴിവാക്കിയിരുന്നു.
















Comments