ഗോരഖ്പൂർ: നവമി ദിനത്തിൽ ഗോരഖ്പൂർ ക്ഷേത്രത്തിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം 101 പെൺകുട്ടികളുടെ പാദങ്ങൾ കഴുകി, അവർക്ക് തിലകം ചാർത്തി പൂജ നടത്തുകയും ചെയ്തു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉച്ചഭക്ഷണവും ദക്ഷിണയും സമ്മാനങ്ങളും നൽകി. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരികൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് പൂജാ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്.
പാദപൂജയുടെ ചിത്രങ്ങളും വിശദാംശങ്ങളും മുഖ്യമന്ത്രി തന്നെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു.
'श्री रामनवमी' के पावन अवसर पर आज @GorakhnathMndr में शक्ति स्वरूपा कन्याओं के पूजन एवं उनको प्रसाद ग्रहण कराने का परम सौभाग्य प्राप्त हुआ।
आदिशक्ति माँ भगवती अखिल विश्व का कल्याण करें, यही प्रार्थना है। pic.twitter.com/iyLO2aWeXz
— Yogi Adityanath (@myogiadityanath) March 30, 2023
करुना-सुख-सागर, सब गुन आगर, जेहि गावहिँ स्रुति सन्ता।
सो मम-हित-लागी, जन-अनुरागी, भयउ प्रगट श्रीकन्ता॥दया व करुणा के सागर, जन-जन पर अपनी प्रीति रखने वाले मर्यादा पुरुषोत्तम प्रभु श्री राम संपूर्ण जगत पर अपनी कृपा-दृष्टि बनाए रखें, यही कामना है। pic.twitter.com/S2eONR3TYM
— Yogi Adityanath (@myogiadityanath) March 30, 2023
സഹോദരിമാരോടും പെൺമക്കളോടും വിശ്വാസവും ഭക്തിയും ശീലിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഈ പൂജ നടത്തുന്നതെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കിനിടയിലും അദ്ദേഹം എല്ലാവർഷവും നവമി നാളിൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ എത്തും. ഗോരക്ഷാ പീഠത്തിന്റെ പാരമ്പര്യം പിന്തുടരുമെന്നും ഇത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'श्री रामनवमी' के पावन अवसर पर @GorakhnathMndr में कन्या पूजन व प्रसाद वितरण कार्यक्रम में…
मातृशक्ति को नमन! https://t.co/71B8NSilxQ
— Yogi Adityanath (@myogiadityanath) March 30, 2023
श्री गोरखनाथ मंदिर परिसर में श्री राम जन्मोत्सव के पावन अवसर पर… https://t.co/rCvVqlFyBS
— Yogi Adityanath (@myogiadityanath) March 30, 2023
ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ അയോദ്ധ്യയിൽ ശ്രീരാമ ജന്മോത്സവത്തിന്റെ പരിപാടികൾ ഗംഭീരമായി പൂർത്തിയാക്കിയതായി രാമനവമി ദിനത്തിൽ മുഖ്യമന്ത്രി യോഗി പറഞ്ഞു.
കഴിഞ്ഞദിവസം നവരാത്രിയിലെ മഹാഷ്ടമി ദിനത്തിൽ ഗോരഖ്നാഥ് ക്ഷേത്ര സമുച്ചയത്തിലെ കാളി ക്ഷേത്രത്തിൽ മുഖ്യമന്ത്രി പൂജ നടത്തി. ഇതുമായി ബന്ധപ്പെട്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു. ക്ഷേത്രത്തിലെ ചടങ്ങുകളിൽ മുഖ്യമന്ത്രി യോഗി പങ്കെടുത്തു. ക്ഷേമത്തിന്റെ മനോഭാവത്തോടെ മാത്രമേ ജനങ്ങളുടെ വികസനം നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Comments