തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വെള്ളിയാഴ്ച പറയും. കൊലപാതകം, അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
പ്രേമനൈരാശ്യവും വിവാഹലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വെച്ചായിരുന്നു ആക്രമണം. 33 തവണ കുത്തിയാണ് ഇരുപതുകാരിയെ കൊലപ്പെടുത്തിയത്.
2021 ഓഗസറ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് സൂര്യഗായത്രി മരണത്തിന് കീഴടങ്ങിയത്. അമ്മ വത്സലയ്‌ക്കും അച്ഛൻ ശിവദാസിനുമൊപ്പം വീട്ടിനുള്ളിൽ കഴിയുകയായിരുന്നു സൂര്യഗായത്രി. പുറത്ത് ശബ്ദം കേട്ടതോടെ മൂവരും പുറത്തിറങ്ങി. ഇതിനിടെ പിൻ വാതിൽ വഴി ്അരുൺ അകത്ത് കയറുകയായിരുന്നു. പുറത്ത് നിന്ന് അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുൺ ആക്രമിച്ചുവെന്നാണ് കേസ്. തടയാൻ ശ്രമിച്ച അച്ഛനെ അടിച്ചുവീഴ്‌ത്തുകയും ദിവ്യാംഗനായ മാതാവ് ഇഴഞ്ഞുവന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അരുൺ അവരെയും ആക്രമിച്ചു.
മരണം ഉറപ്പിക്കാനായി സൂര്യഗായത്രിയുടെ തല ചുമരിൽ ഇടിപ്പിച്ച ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസിലവ്# ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇയാളെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. വിചാരണവേളയിൽ 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
















Comments