ദേശീയ വനിതാ കമ്മീഷനംഗവും തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിലൊരാളുമാണ് ഖുശ്ബു. സുഹാസിനി, ലിസി, ശോഭന തുടങ്ങിയവരെല്ലാം താരത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരെല്ലാം ഒന്നിച്ചുവരുന്ന നിമിഷങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഖുശ്ബു പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ട്രെയ്‌ലർ ലോഞ്ചിനെത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ്.
ട്രെയ്ലർ ലോഞ്ചിനിടെ സുഹാസിനിയ്‌ക്കും ശോഭനയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. ‘നമ്മുടെ തമിഴ്നാടിന്റെ ചരിത്രം തന്നെയാണ് പൊന്നിയിൻ സെൽവൻ പറയുന്നത്. ഇത് മണി സാറിന്റെ ഡ്രീം പ്രൊജക്ടാണ്. പിഎസ്1 വലിയ വിജയമായത് നമ്മളെല്ലാവരും കണ്ടതാണ്. അത് തമിഴ് സിനിമയ്‌ക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. അതുപോലെ പിഎസ് 1 നേക്കാൾ പിഎസ് 2 വും വലിയ വിജയമാകും.
മണി സാറിനും ചിത്രത്തിലെ അഭിനേതാക്കൾക്കും അതുപോലെ പൊന്നിയിൻ സെൽവൻ ടീമിലെ എല്ലാവർക്കും ആശംസകൾ. വലിയൊരു ചരിത്രമുണ്ട് തമിഴ്നാടിന്. ആ ചരിത്രം ആളുകൾ അറിഞ്ഞത് പൊന്നിയിൻ സെൽവനിലൂടെയാണ്. തമിഴ് അറിയാത്ത ആളുകൾ പോലും ഈ സിനിമ കാണുകയും തമിഴ്നാടിന്റെ പാരമ്പര്യമെന്താണെന്ന് മനസിലാക്കുകയും ചെയ്യുന്നത് ഞാൻ കണ്ടതാണ്. സൗത്തെന്നോ നോർത്തെന്നോ തമിഴ്നാടെന്നോ വേർതിരിവില്ലാതെ നമ്മുടെ നാടിന്റെ ചരിത്രം എത്ര മഹത്തരമെന്ന് സിനിമ മനസിലാക്കി തരുകയായിരുന്നു.
പൊന്നിയിൻ സെൽവൻ ചരിത്രത്തിലൂന്നി എഴുതിയ ഒരു നോവലാണ്. തമിഴ്നാടിനെ സംബന്ധിച്ച് രാജരാജ ചോഴരുടെ ചരിത്രം പറയുന്ന പുസ്തകമാണത്. ഭാവനയിൽ നിന്നുള്ള ചില കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഇത് യഥാർഥ ചരിത്രമാണ് പറയുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പാടില്ല.’- ട്രെയ്‌ലർ ലോഞ്ചിനിടെ ഖുശ്ബു പറഞ്ഞു.
Celebration is all about love, hugs and happiness. ♥️♥️#PonniyinSelvan2audiolaunch @hasinimani #AishwaryaRaiBachchan #AnanditaSundar#Shobhana pic.twitter.com/sndaZ6g7Dw
— KhushbuSundar (@khushsundar) March 30, 2023
Comments