ന്യൂഡൽഹി: ഹരിയാനയിൽ നിലവിലുള്ള 1,701 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ വൈദ്യുതീകരണം100% പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. അമൃത്സർ-ന്യൂഡൽഹി സെക്ഷനിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ തലസ്ഥാനത്തിലേക്കുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനും ഈ വികസനം സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വികസനം മൂലമുള്ള വ്യത്യാസം അറിയിക്കുവാനായി ന്യൂഡൽഹി-ജയ്പൂർ റെയിൽ സെക്ഷനിൽ നിന്നുള്ള കുംഭവാസ് മുൻധാലിയ ദാബ്രി റെയിൽവേ സ്റ്റേഷന്റെ പഴയ സ്റ്റീം എഞ്ചിൻ പാസഞ്ചർ ട്രെയിനും പുതിയ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രെയിനും കാണിക്കുന്ന വീഡിയോ മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഈ വൈദ്യുതീകരണം മൂലം ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയുകയും, പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗം സാധ്യമാകുകയും ചെയ്യും ഇൻഫർമേഷൻ ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയുടെ ഈ നേട്ടത്തെ അഭിനന്ദിച്ചു.”അഭിനന്ദനങ്ങൾ ഹരിയാന! ഈ നേട്ടം കൊണ്ട് നിരവധി നേട്ടങ്ങൾ ഉണ്ടാകും,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വികസനത്തിന് പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രസ്താവനയിൽ നന്ദി പറഞ്ഞു, ”ഹരിയാൻവിസിന്റെ പേരിൽ, ഈ സുപ്രധാന നേട്ടത്തിനായി റെയിൽവേ മന്ത്രിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വം കൊണ്ടാണ് ഈ നാഴികക്കല്ല് സാധ്യമായത്. അംബാല, പാനിപ്പത്ത്, ഗുഡ്ഗാവ്, കുരുക്ഷേത്ര, ഹിസാർ, രേവാരി, റോഹ്തക്, ഭിവാനി എന്നിവ പ്രധാന റെയിൽവേ ജംഗ്ഷനുകളുള്ള വടക്കൻ, നോർത്ത് സെൻട്രൽ, നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ അധികാരപരിധിയിലാണ് ഹരിയാന സംസ്ഥാനമുൾപ്പെടുന്നത്.
Comments