അജയ് ദേവ്‍ഗണ്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഭോലാ’. തമിഴകത്തെ ഹിറ്റ് ചിത്രം ‘കൈതി’യുടെ ഹിന്ദി പതിപ്പാണ് ഇത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യിൽ കാർത്തിയായുന്നു നായകൻ. ചിത്രത്തിെന്റെ ഹിന്ദി റീമേക്കിൽ നായകനാകുന്നതും, സംവിധാനം ചെയ്‍തിരിക്കുന്നതും അജയ് ദേവ്‍ഗണാണ്.
അതേസമയം ഇപ്പോൾ ചർച്ചയാകുന്നത് നടി കാജോള്ളിന്റെ വാക്കുകളാണ്. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യുടെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം കണ്ടതിന് ശേഷമായിരുന്നു കാജല്‍ സാമൂഹ്യ മാധ്യമത്തിലൂടെ തന്റെ അഭിപ്രായം അറിയിച്ചത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നും ഉടനീളം താൻ കയ്യടിക്കുകയായിരുന്നുവെന്നും നടി കാജോള്‍ പറഞ്ഞു.
അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒപ്പം അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.
















Comments