ഇന്റർനെറ്റിൽ വൈറലാകുന്ന അഡാർ സംഭവങ്ങളുമായാണ് സാൻഡ് ആർടിസ്റ്റ് സുദർശൻ പട്‌നായിക് എന്നുമെത്തുന്നത്. അത്തരത്തിൽ ശ്രീരാമനവമി ദിനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മണൽ ശിൽപ്പമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. ഒഡീഷയിലെ പുരി ബീച്ചിലാണ് കണ്ണുകൾക്ക് കുളിർമയേകുന്ന ശിൽപ്പം തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയുടെ ചിത്രവും ശിൽപ്പത്തിലുണ്ട്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. മകൾ സാൻവി ആലപിച്ച ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ 20,000-ത്തിലധികം പേരാണ് കണ്ടത്. മാസ്മരിക ശിൽപ്പം കണ്ടവർ അത്ഭുത ഉളവാക്കുന്ന തരത്തിലാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്തത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് ശ്രീരാമനവമി. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യപുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതരമെടുത്തത്.
ചൈത്രമാസത്തിലെ ശുക്ലപക്ഷ നവമി മദ്ധ്യാഹ്നയത്തിൽ വരുന്ന ദിനത്തിലാണ് ശ്രീരാമന്റെ ജനനം. ഇന്നെ ദിനത്തിൽ ഭക്തി പുരസരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിയ്‌ക്കായുള്ള മാർഗമായാണ് കരുതുന്നത്. ഏറെ ആഘോഷപൂർണമായാണ് രാമനവമി ഭാരതത്തിൽ കൊണ്ടാടുന്നത്. രാമനവമിയോടനുബന്ധിച്ച് ദുർഗ്ഗദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തുന്നത് ആയിരങ്ങളാണ്.
















Comments