ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്; ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിൽ തന്നെയായിരുന്നു ജീവിതം; വികാരഭരിതയായി അനുശ്രീ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്; ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിൽ തന്നെയായിരുന്നു ജീവിതം; വികാരഭരിതയായി അനുശ്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 01:50 pm IST
FacebookTwitterWhatsAppTelegram

ശാരീരിക അസ്വസ്ഥകളെ തുടർന്ന് ഒമ്പത് മാസത്തോളം വീട്ടിൽ കഴിയേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ. തന്റെ ഇടതു കൈ പാരലെെസ്ഡ് ആയെന്നും സിനിമാ ജീവിതം അവസാനിച്ചു എന്നുമാണ് കരുതിയതെന്നും താരം പറഞ്ഞു. ഒരു യുട്യൂ​ബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇതി​ഹാസയിലെക്കൊ അഭിനയിച്ച ശേഷം കെെയിൽ ബാലൻസ് ഇല്ലാതാകുന്നത് പോലെ തോന്നി. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നീട് ഇടയ്‌ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങി. ആശുപത്രിയിൽ പോയി എക്സ്റേ ഒക്കെ എടുത്തെങ്കിലും അപ്പോൾ എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മൂന്നു നാല് മാസത്തെ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കും ശേഷമാണ് അധികമായി ഒരു എല്ല് വളർന്ന് വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതിൽ ഞരമ്പ് കയറിച്ചുറ്റുകയും പൾസ് കുറയുകയും ചെയ്യുന്ന അവസ്ഥയിലായി.

ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തുന്നത്. ആ സമയം ഇതിഹാസ റിലീസിന് ഒരുങ്ങുകയാണ്. പെട്ടെന്ന് സർജറി നടത്തി. എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ ഒരു പെട്ടിയിൽ പൂട്ടിവെക്കണം എന്ന് തീരുമാനിച്ചു. സിനിമയില്‍ എത്തി നാലു വര്‍ഷത്തിനു ശേഷമായിരുന്നു ഇത് സംഭവിക്കുന്നത്.

എന്നാണ് ഇത് ശരിയാവുക എന്നു പറയാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. വീണ് പോയാല്‍ വീട് വയ്‌ക്കാന്‍ എടുത്ത ലോണ്‍ പോലും വീട്ടുകാര്‍ക്ക് അടച്ചു തീര്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ആകെ വിഷമത്തിലായി. ആ സമയത്താണ് ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയുടെ കോള്‍ വരുന്നത്. എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല എന്നാണ് അപ്പോള്‍ പറഞ്ഞത്. എന്നാല്‍ എനിക്കുവേണ്ടി കാത്തിരിക്കാന്‍ അവര്‍ തയാറായിരുന്നു.’- അനുശ്രീ പറഞ്ഞു.

Tags: MALAYALAM MOVIEANUSREE
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies