ന്യൂഡൽഹി: കിടക്കയിലേക്ക് കൊതുക് തിരിമറിഞ്ഞ് തീ പടർന്നു. ഇതിനെ തുടർന്നുണ്ടായ തീ പിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം.
കൊതുക് ശല്യം ഉണ്ടാകാതിരിക്കാൻ രാത്രി കത്തിച്ചുവച്ച കൊതുക് തിരി കിടക്കയിലേക്ക് മറിയുകയായിരുന്നു. കിടക്കയിൽ തീ പടർന്നതോടെ പുകയും ഉയർന്നു. കാർബൺ മോണോക്സൈഡ് വാതകവും പുകയും ശ്വസിച്ച് വീട്ടുകാർ അബോധാവസ്ഥയിലാവുകയും തുടർന്ന് ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്നും ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments