ന്യൂഡൽഹി: വർക്ക് ഫ്രം ഹോംമിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടി ഡൽഹി സൈബർ പോലീസ്. ജോലി വാഗ്ദാനം ചെയ്ത് 9,05.682 രൂപ തട്ടിയെടുത്തെന്ന സലോണിയുടെ പരാതിയെ തുടർന്നാണ് പോലിസ് പ്രതികളെ പിടികൂടിയത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ ആളുകളെ കുടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടിലിരുന്ന് കൊണ്ട് ഓൺലൈനായി മാസം തോറും പണം സമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ആളുകളെ കുടുക്കുകയായിരുന്നു. ജോലിയിൽ ആളുകളെ ചേർക്കുന്നതിനനുസരിച്ച് 3000 മുതൽ 20000 രൂപ വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്യ്തിരുന്നത്. ഇങ്ങനെ അനധിക്യതമായി പണം നിക്ഷേപിച്ച നിരവധി ബാങ്ക് അക്കൗണ്ടുകളും പോലീസ് കണ്ടെടുത്തു. ചില വിദേശ പൗരന്മാരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നതായും പോലീസ് വ്യക്തമാക്കി.
പാർടൈം ജോലിക്കായി ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യം മുഖേനയാണ് സലോണി തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാമിലെ പരസ്യത്തിലെ നമ്പറിൽ സലോണി മെസ്സേജ് അയച്ചു. ഒരു ഓൺലൈൻ വ്യപാര സ്ഥാപനത്തിനായാണ് ജോലി ചെയ്യേണ്ടതെന്നും അറിയിച്ചു. ഓരോ ടാസ്‌ക്ക് പൂർത്തിയാക്കുന്നതിനനുസരിച്ച് കമ്മീഷൻ 3000 മുതൽ 10000 രൂപ വരെ പ്രതിദിനം ലഭിക്കുമെന്നും അറിയിച്ചതായി സലോണി വ്യക്തമാക്കി.
ടാസ്‌ക്ക് പൂർത്തിയാക്കിയാൽ ഉടൻ പണം പിൻവലിക്കാമെന്നും ടാസ്‌ക്കീനായി അവർ ഒരു ലിങ്കിൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനായി ഒരു നിശ്ചിത തുക സലോണി കൈമാറി. തുടർന്ന് കമ്മീഷൻ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ട് മരവിപ്പിച്ചതായും തുക പിൻവലിക്കാൻ നികുതിയടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. നികുതി തുകയായി സലോണി വീണ്ടും തുക നിക്ഷേപിച്ചതായും സലോമി വ്യക്തമാക്കി. ഇങ്ങനെ നിരവധി പേർ പണം നിക്ഷേപിച്ചതിന്റെ തെളിവുകൾ വിശ്വാസതയ്‌ക്കായി അയച്ച് കൊടുത്തതായും സലോമി വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നതായും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിണ്ടുട്ടെന്നും ബാങ്കുകൾക്ക് നോട്ടീസ് അയച്ചുവെന്നും 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തിയെന്നും അന്വേഷണത്തിനു നേത്യത്വം നൽകിയ അരുൺ കുമാർ ചൗധരി വ്യക്തമാക്കി.
















Comments