ന്യൂഡൽഹി: എൻജിഎംഎംസിബി എൽആർ ( നെക്‌സ്റ്റ് ജനറേഷൻ ബ്രഹ്‌മോസ് മരിടൈം മൊബൈൽ കോസ്റ്റൽ ബാറ്ററീസ്- ലോംഗ് റേഞ്ച്) നിർമ്മിക്കാൻ ബ്രഹ്‌മോസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. 1700 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോട് കൂടി 90000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടൽ തീരവുമായി ബന്ധപ്പെട്ട് ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈലുകൾ സജ്ജീകരിക്കും ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കും.നാല് വർഷത്തിനുളളിൽ 90,000 തൊഴിൽ ദിനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത് ഈ പദ്ധതിക്കായുളള ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയമായി നിർമ്മിക്കും. ഈ സംവിധാനങ്ങളുടെ വിതരണം 2027 മുതൽ പദ്ധതി നടപ്പിലാക്കും.
2004-ൽ ബ്രഹ്‌മോസ് മിസൈൽ 13 ശതമാനം മാത്രമായിരുന്നു തദ്ദേശീയ നിർമ്മിച്ചിരിക്കുന്നത് എന്നാൽ ഇന്ന് അത് 78 ശതമാനമായി വർദ്ധിച്ചു.ഫിലിപ്പിൻസുമായുളള 375 മില്യൺ ഡോളറിന്റെ കരാറിനുശേഷം തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും. പശ്ചിമേഷ്യനും രാജ്യങ്ങളുമായി കരാറുകൾ സജ്ജീകരിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് എയർ സ്‌പേസ് സിഇഒ അതുൽ ഡിങ്കർ റാണെ പറഞ്ഞു.
റഷ്യ-യുക്രൈയ്ൻ യുദ്ധം മിസൈലുകളുടെ നിർമ്മാണത്തിൽ ചെറിയ തടസ്സം സ്യഷ്ടിച്ചിരുന്നു. 2031 വരെ മിസൈലുകളുടെ ബുംക്കിംങ്ങ് പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മോസ് മിസൈലിന്റെ അടിസ്ഥാനഘടകം റഷ്യയിൽ നിന്നുളള റാംജെറ്റ് എഞ്ചിനാണ്. ഇന്ത്യ ഇപ്പോൾ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ തന്നെ എൻഞ്ചീൻ നിർമ്മിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഏഴ് വർഷത്തിനുളളിൽ അത് നടപ്പിലാക്കാൻ സാധിക്കുമെന്നും റാണെ വ്യക്തമാക്കി.
















Comments