വിവാഹ ദിനത്തിൽ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇതിനായി മികച്ച ഫോട്ടോഗ്രാഫർമാരെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്യും. എന്നാൽ ഒരു ഫോട്ടോഗ്രാഫർ അയാളുടെ വിവാഹ ദിനം എന്തുചെയ്യും. തന്റെ ജോലി മറ്റൊരാളെ ഏൽപ്പിക്കാറാണ് പതിവ്. എന്നാൽ ഒരു ഫോട്ടോഗ്രാഫറാണ് വിവാഹം കഴിക്കുന്നതെങ്കിലോ? അയാളുടെ വിവാഹ ദിനം എന്തുചെയ്യും? ഇത്തരം സാഹചര്യങ്ങളിൽ തന്റെ ജോലി മറ്റൊരാളെ ഏൽപ്പിക്കുന്നതാണ് പതിവ്.
സ്വന്തം വിവാഹ ചിത്രങ്ങൾ വരൻ തന്നെ പകർത്തി. വരണമാല്യം അണിഞ്ഞിരിക്കുന്ന വധുവിന്റെ ഫോട്ടോയാണ് വരൻ പകർത്തിയത്. ഇതിന്റെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വധുവിന്റെ ചിത്രം വിവിധ ആംഗിളുകളിൽ എടുക്കാൻ ശ്രമിക്കുന്ന വരനാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനനുസരിച്ച് പല പോസുകളിൽ ഇരിക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം.
അയാൻ സെൻ എന്നാണ് വരന്റെ പേര.് വധുവിന്റെ പേര് പ്രിയ. ഇരുവർക്കും ആശംസകൾ നേർന്ന് സ്‌കൈനെൽ എന്ന വെഡ്ഡിങ് ഫോട്ടോഗ്രഫി കമ്പനിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സ്‌കൈനെൽ കമ്പനിയുടെ ഫോട്ടോഗ്രാഫറാണ് അയാൻ സെൻ. ‘നിങ്ങളൊരു ഫോട്ടോഗ്രാഫറെ വിവാഹം ചെയ്താൽ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
















Comments