വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുരുക്ക് മുറുകുകയാണ്. ‘ഹാഷ് മണി’ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി വിധിച്ചു. 2016-ലെ തിരഞ്ഞെടുപ്പിന് മുൻപ് പോൺ താരം സ്റ്റോമി ഡാനിയൽസിന് ട്രംപ് 1,30,000 ഡോളർ നൽകിയ കേസിലാണ് വിധി പ്രഖ്യാപിച്ചത്. പോൺ താരത്തിന് നൽകിയ പണം ബിസിനസ് ചെലവായി കാണിച്ചതാണ് ട്രംപിന് തിരിച്ചടിയായത്.
മാൻഹട്ടൻ കോടതി കുറ്റം ചുമത്തിയ സാഹചര്യത്തിൽ ട്രംപിനെ ഉടനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറി. ആഗോള സാമ്പത്തിക ഭീകരനായ ജോർജ് സോറോസിന്റെ കുശാഗ്രബുദ്ധിയാണ് ട്രംപിനെ കുരുക്കിയത്.
ഡെമോക്രാറ്റിക് കാമ്പയിനുകളെയും ക്രിമിനൽ നീതിന്യായ പരിഷ്‌കരണത്തെയും അനുകൂലിക്കുന്ന പ്രോസിക്യൂട്ടർമാരെ പിന്തുണച്ചിരുന്നയാളാണ് സോറോസ്. ഗൂഢാലോചന സിദ്ധാന്തങ്ങളുടെ തലവനുമാണ് അദ്ദേഹം. ഡൊണാൾഡ് ട്രംപിന്റെ കേസ് അന്വേഷണം നടത്തിയ മാൻഹട്ടണിലെ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗിനെ പിന്തുണച്ചതിൽ സുപ്രധാന പങ്ക് വഹിച്ചത് സോറോസാണ്. യാതൊരു തരത്തിലുമുള്ള ആശയവിനിമയം നടത്താതെയുള്ള പിന്തുണയാണ് ഉണ്ടായിരുന്നത്.
2021-ലെ തിരഞ്ഞെടുപ്പിൽ ബ്രാഗിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച ലിബറൽ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്നയാളായിരുന്നു സോറോസ്. യുഎസിലെ പൗരാവകാശ അഭിഭാഷക സംഘടനയായ’ കളർ ഓഫ് ചേഞ്ച് പിഎസിന് അദ്ദേഹം നൽകിയത് ഒരു ദശലക്ഷം ഡോളറിന്റെ സംഭാവനയാണ്. ഇതിനൊപ്പം സോറോസിന്റെ മകൾ ജെന്നിഫർ അലൻ സോറോസും മകൻ ജോനാഥൻ സോറോസും ബ്രാഗിന്റെ പ്രചാരണത്തിന് നേരിട്ട് സംഭാവനകൾ നൽകിയിരുന്നു. തുടർന്ന് 2021 ഏപ്രിൽ 26-ന് ബ്രാഗിന്റെ അക്കൗണ്ടിലേക്ക് 10,000 ഡോളറിന്റെ ചെക്ക് അയച്ചു. 29-ന് ജെന്നിഫർ അലൻ സോറോസും 10,000 ഡോളറിന്റെ സംഭാവന ക്യാമ്പെയ്നിനായി നൽകി. ന്യൂയോർക്കിലെ മറ്റ് രാഷ്‌ട്രീയ പ്രചാരണങ്ങൾക്കും സംഘടനകൾക്കും സംഭാവന നൽകിയിട്ടുണ്ടെങ്കിലും ജില്ലാ അറ്റോർണി തിരഞ്ഞെടുപ്പിന് ബൃഹത് സംഭാവന നൽകുന്നത് ആദ്യ സംഭവമായിരുന്നു. ഇതിന് പിന്നാലെ ഘട്ടംഘട്ടമായി ദശലക്ഷക്കണക്കിന് ഡോറളാണ് ട്രംപിനെ കുടുക്കാൻ സോറോസ് ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Comments