ന്യൂഡൽഹി : രാജ്യത്ത് പുതിയ തായി മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി ഈ മാസം സർവീസ് തുടങ്ങും. ഡൽഹി-ജയ്പൂർ, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂർ എന്നീ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. രാജ്യത്ത് കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകൾ നടപ്പിലാക്കാൻ ഒരുങ്ങിക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടിലെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ്ചെന്നൈ-കോയമ്പൂർ റൂട്ടിൽ സർവീസിന് തുടക്കം കുറിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ കുറഞ്ഞത് 14 വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തെ 11-ാമത് വന്ദേഭാരത് ന്യൂഡൽഹി-ഭോപ്പാൽ എക്സ്പ്രസ് പ്രധാനമന്ത്രി ഇന്ന് (ശനിയാഴ്ച ) ഫ്ളാഗ് ഓഫ് ചെയ്തു. ആസാദ് കാ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ചകളിൽ 75 വന്ദേഭാരത് ട്രെയിനുകളാണ് നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്ദേഭാരത് ട്രെയിൻ സർവീസ് ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 2019-ലാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തത്. നിലവിൽ പത്ത് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സർവീസ് നടത്തുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.
















Comments