പനാജി: പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച പത്തുവയസ്സുകാരനെ അഭിനന്ദിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് എന്ന പത്തുവയസുകാരനെയാണ് ഗോവ സർക്കാർ പാരിതോഷികം നൽകി ആദരിച്ചത്. ഒരു ലക്ഷം രൂപയാണ് പ്രമോദ് സാവന്ത് കുട്ടിയ്‌ക്ക് കൈമാറിയത്. സുഹൃത്തുക്കളെ രക്ഷിച്ച അങ്കുർകുമാറിന്റെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.
It was a pleasure to meet the brave young boy Mast. Ankurkumar Sanjay Prasad, who saved 3 children from drowning with his timely action. Extended a cheque of Rs.1 Lakh as a token of appreciation. Goa is proud of his presence of mind & bravery. My best wishes for a bright future. pic.twitter.com/KFUStOqEBo
— Dr. Pramod Sawant (@DrPramodPSawant) March 31, 2023
‘ധീരനായ ഈ ബാലനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് തന്റെ സമയോചിതമായ ഇടപെടലിലൂടെ മൂന്ന് കുട്ടികളെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചു. അഭിനന്ദന സൂചകമായി ഒരു ലക്ഷം രൂപ കുട്ടിയ്‌ക്ക് കൈമാറി. അങ്കുർകുമാറിന്റെ ഈ പ്രവൃത്തിയിലും ധീരതയിലും ഗോവ അഭിമാനിക്കുന്നു. ശോഭനമായ ഭാവി അദ്ദേഹത്തിന് നേരുന്നു’- എന്ന് പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചു.അങ്കുർകുമാറിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഗോവ തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെ കുംബർജുവയിൽ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ്് മുങ്ങിത്താഴ്ന്നത്്. സുഹൃത്തുക്കൾ മുങ്ങിത്താഴ്ന്നതു കണ്ടതോടെ പത്തുവയസ്സുകാരനായ അങ്കുർകുമാർ രക്ഷിക്കാനായി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇന്നലെയാണ് അങ്കുർകുമാറിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
Comments