ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ ബെംഗളൂരു മെട്രോ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് മെട്രോ അധിക്യതർ അറിയിച്ചു. ഐപിഎൽ മാർച്ച് നടക്കുന്ന ദിവസങ്ങളിൽ മെട്രോയിൽ യാത്രചെയുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും അധിക്യതർ പറഞ്ഞു.
ബൈയപ്പനഹളളി-കെംഗേരി, നാഗ സാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഒരുമണി വരെ മെട്രോ സർവീസുകളുണ്ടാകുമെന്നും അധിക്യതർ അറിയിച്ചു. നാദപ്രഭു കെമ്പഗൗഡ സ്റ്റേഷൻ, മജസ്റ്റിക് എന്നിവിടങ്ങളിലെ മെട്രോ ട്രെയിനുകൾ 1:30 വരെ സർവീസ് നടത്തും.
ബൈയപ്പനഹളളി-കെംഗേരി, നാഗ സാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്റ്റേഷനുകളിലേക്കുളള യാത്രയ്ക്ക് 50 രൂപ മാത്രമേ നിരക്ക് ഈടാക്കുകയുളളു എന്നും അധിക്യതർ അറിയിച്ചു. ഏപ്രിൽ 2, 10, 17 മെയ് 21 തീയതികളിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുക.
Comments