കൊൽക്കത്ത: സംഘർഷഭൂമിയായി പശ്ചിമ ബംഗാൾ. പുർബ ബർദ്ധമാനിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗുർഗാപൂരിലെ വ്യവസായിയും രാജു ഝായാണ് അജ്ഞാതരുടെ വെടിയേറ്റത്. പാർട്ടി പ്രവർത്തകർക്കൊപ്പം കൊൽക്കത്തയിലേക്ക് പോകുംവഴിയായിരുന്നു കൊലപാതകം. ശക്തിഗഡ് മേഖലയിലെ പലചരക്ക് കടയ്‌ക്ക് സമീപത്തുവെച്ചാണ് ഝാ ആക്രമണത്തിനിരയാകുന്നത്.
ഝായും മറ്റ് രണ്ട് പ്രവർത്തകരും കാറിൽ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ ഝായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഹൗറ ജില്ലയിൽ രാമനവമി റാലിയിൽ സംഘർഷമുണ്ടായിരുന്നു. നിരവധി ആളുകളാണ് ആയുധങ്ങളുമായി റാലിയിൽ പങ്കെടുത്തത്. റംസാൻ ആയതിനാൽ മുസ്ലീം പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ഹിന്ദുക്കൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയ മമത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
Comments